സ്റ്റീല്‍ ഇറക്കുമതിക്ക് അധിക നികുതി: യുഎസ് നടപടി ഇന്ത്യയെയും ബാധിക്കും

News Photo 1 - India - Otta Nottathil - us_tax_on_steel
ന്യൂയോര്‍ക്ക്: അലൂമിനിയം, സ്ററീല്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഫ്ലോറിഡയില്‍ നിന്നും ന്യൂ ഓര്‍ലിയന്‍സില്‍ എന്‍എഫ്എല്‍ സൂപ്പര്‍ ബൗളിലേയ്ക്കുള്ള യാത്രാ മധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെയും ബാധിക്കുന്നതാണ് ട്രംപിന്‍റെ ഈ തീരുമാനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടു മുന്‍പാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാന സ്ററീല്‍ കയറ്റുമതി രാജ്യങ്ങളില്‍ ഇന്ത്യയും ക്യാനഡയും ചൈനയും യുകെയും ഉള്‍പ്പെടുന്നു.

യുഎസിലേയ്ക്ക് വരുന്ന എല്ലാ വിധ സ്ററീലുകള്‍ക്കും 25 ശതമാനം തീരുവ ചുമത്തും. സമാന തീരുവ അലൂമിനിയത്തിനും ചുമത്തും. രണ്ടു ദിവസത്തിനുള്ളില്‍ പരസ്പര താരിഫ് പദ്ധതി നടപ്പിലാക്കും. പരസ്പര താരിഫ് ഏതെല്ലാം രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

മറ്റു രാജ്യങ്ങള്‍ ചുമത്തുന്ന താരിഫ് നിരക്കുകള്‍ക്കു തുല്യമായി യുഎസ് ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ട്രംപ് എടുത്തു പറഞ്ഞു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് 130 ശതമാനം തീരുവ ചുമത്തുമ്പോള്‍ തിരിച്ച് ഒരു പൈസ പോലും അമെരിക്ക ഈടാക്കിയിരുന്നില്ല. എന്നാല്‍, ഇനി അങ്ങനെയാകില്ല കാര്യങ്ങള്‍~ ട്രംപ് ഓര്‍മിപ്പിച്ചു.

ക്യാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളുമായി തുടക്കമിട്ട തീരുവ യുദ്ധം ഇപ്പോള്‍ മറ്റെല്ലാ രാജ്യങ്ങളിലേയ്ക്കും വ്യാപിക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇതിലൂടെ ട്രംപ് നല്‍കുന്നത്. ഇത് ഇന്ത്യയ്ക്കും ദോഷകരമായിത്തീരും എന്നതില്‍ സംശയമില്ല.
- dated 11 Feb 2025

Comments:

Keywords: India - Otta Nottathil - us_tax_on_steel India - Otta Nottathil - us_tax_on_steel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

funeral_anjali_sivin_nova_kerla_oct_23_24_2026
ഇന്‍ഡ്യ ബോഹുമിലെ തീപിടുത്ത ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞ മലയാളികളുടെ സംസ്ക്കാരം വെള്ളി, ശനി ദിവസങ്ങളില്‍ നാട്ടില്‍ നടക്കും
death_news_K_T_Scaria_father_shajan_scaria_chief_editor_marunadan_malayalee_oct_16_2026
ഇന്‍ഡ്യ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
power_bank_on_fire_indigo_flight_emergency_landing_oct_11_2026
ഇന്‍ഡ്യ പവര്‍ ബാങ്ക് തീപിടിച്ചു; ഇന്‍ഡിഗോ യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി
ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍